Kerala Flash

മലയാളികളുടെ നാട്ടുകൂട്ടം!

ആ ഊമയായ സ്ത്രീയോട് മാപ്പ്

അതിരാവിലെ തന്നെ വീട്ടുമുറ്റത്ത് ഒരു അസാധാരണ ശബ്ദം! ചെന്നുനോക്കിയപ്പോള്‍ ഒരു വലിയ കെട്ട് തലയിലേറ്റി ഊമയായ ഒരു സ്ത്രീ. തലയില്‍ മക്കനയിട്ട് കുപ്പായവും മുണ്ടും ധരിച്ചിരിക്കുന്നു. അവര്‍ പ്രാസ്റ്റിക് സാധനങ്ങള്‍ വില്‍ക്കാനെത്തിയതാണ്. എന്തൊക്കെയോ അവര്‍ പറയുന്നുണ്ട്. എന്നിക്ക് ആ ഭാഷ മനസ്സിലായായില്ല. വീട്ടുവാതില്‍ക്കലെത്തുന്ന പതിവ് യാചകരില്‍ നിന്നും വിവിധ സാധനങ്ങള്‍ വില്‍ക്കാനെത്തുന്നവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തത തോന്നി അവരുടെ പ്രകടനങ്ങള്‍. ഇത്തരം വാണിഭക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ശീലമില്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് ഒന്നും വാങ്ങിയില്ല. ഉമ്മയും സഹോദരങ്ങളും ഇത്തരക്കാരെ കണ്ടാല്‍ തന്നെ അകറ്റും. (മോഷ്ടാക്കള്‍ പഠനം നടത്താന്‍ വരുന്നതാണെന്നാണ് അവരുടെ വെപ്പ്). ചുറ്റുവട്ടത്തെ വീടുകളൊന്നില്‍ അവര്‍ കുറേനേരം നടന്നു തളര്‍ന്നതുപോലെ നിന്നു. അല്‍പം കഴിഞ്ഞ് അവര്‍ നടന്നകന്നു. 


ഒരു ചാണ്‍ വയര്‍ നിറക്കാന്‍ ആരെല്ലാം എന്തൊക്കെയാണ് ചെയ്യുന്നത്. അവരില്‍ നിന്ന് എന്തെങ്കിലും വാങ്ങണമായിരുന്നെന്ന് പിന്നീട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നി. ആ ഊമയായ സ്ത്രീ മനസ്സില്‍ ഞങ്ങളെ ശപിച്ചുകാണുമോ? നമുക്കൊക്കെ സംസാര ശേഷി ഉണ്ടായിട്ട് അതില്ലാത്തവരോട് അനുകമ്പയെങ്കിലും.....

Views: 102

Reply to This

Replies to This Discussion

ഒരു ചാണ്‍ വയര്‍ നിറക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്???????????????????

Shariya   Ellam oru chan Vayarinu vendi Thanne !!!1   Harisa Nannayettudu

RSS

CuteKidsWorld & Kerala Flash(divisions of Kvartha)

Badge

Loading…

Latest News

© 2012   Created by Kerala Flash.

Badges  |  Report an Issue  |  Terms of Service