Kerala Flash

മലയാളികളുടെ നാട്ടുകൂട്ടം!

പ്രവര്‍ത്തന വീഥിയില്‍ സഅദിയ്യക്ക് അഭിമാന മുഹൂര്‍ത്തം; ദേശീയ ദിന ഘോഷയാത്രക്ക് അംഗീകാരം


ദുബൈ: കഴിഞ്ഞ രണ്ടര പതിററാണ്ടിന്റെ മത-വിദ്യാഭ്യസ, സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ദുെൈബ സഅദിയ്യക്കിത് അഭിമാന മുഹൂര്‍ത്തം. രാജ്യത്തിന്റെ 40-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന് നടത്താനിരുന്ന ഘോഷയാത്രക്ക് ദുബൈ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. 
ദുബൈ ഖിസൈസ് 2ല്‍ ജാമിഅ: സഅദിയ്യ: അറബിയ്യ: ഇന്ത്യന്‍ സെന്ററിന്റെ ആസ്ഥാനത്ത് നിന്ന് ഡിസംബര്‍ 2 വെള്ളിയാഴ്ച രാവിലെ 8.30ന് മദ്രസ്സ വിദ്യാര്‍ത്ഥകളുടെ ഘോഷയാത്ര ആരംഭിക്കും. രക്ഷിതാക്കളും പ്രവര്‍ത്തകരും ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്ര നഗരം ചുററി ആസ്ഥാനത്ത് സമാപിക്കും ശേഷം സഅദിയ്യ ഓഡിറേറാറിയത്തില്‍ ദേശീയ ദിനാഘോഷ സംഗമം നടക്കും. സംഗമത്തില്‍ പ്രമുഖ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ മേഖലകളിലെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. 
ദേശ ഭാഷ വിത്യാസമന്യേലോക പ്രവാസി സമൂഹത്തിന് സ്വതന്ത്ര ജീവിതം തന്ന് 40-ാം ദേശീയ ദിനമാഘോഷിക്കുന്ന യു.എ.ഇ പ്രത്യേകിച്ചും മലയാളി സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വിളനിലമാണെന്നും ഈ ആഘോഷ വേള സമ്പന്നമാക്കേണ്ടത് പ്രവാസീ സമൂഹത്തിന്റെ ബാധ്യതയാണെന്നും ജാമിഅ:സഅദിയ്യ: അറബിയ്യ: ദുബൈ കമ്മിററി ദേശീയ ദിന സന്ദേശത്തില്‍ പറഞ്ഞു. 


എന്ന് 
ജനറല്‍ സെക്രട്ടറി
ജാമിഅ: സഅദിയ്യ: അറബിയ്യ: ഇന്ത്യന്‍ സെന്റര്‍.
ഖിസൈസ് 2, ദുബൈ. യു.എ.ഇ
ടെലഫോണ്‍: 04-2616989 ഫാക്‌സ്: 04-2632132

Views: 56

Reply to This

Replies to This Discussion

 

ദുബൈ: യു.എ.ഇ യുടെ നാല്‍പ്പതാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ പോലീസ് സംഘടിപ്പിച്ച പരേഡില്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ ആവേശത്തോടെ പങ്കെടുത്തു. യു എ ഇ യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ സംഘടനക്കും പൗരന്‍മാര്‍ക്കും ഇത്തരത്തില്‍ ക്ഷണം ലഭിക്കുന്നതെന്ന് ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി എന്‍ എ കരിം എന്നിവര്‍ അറിയിച്ചു.

ദേരനായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്തു നടന്ന പരേഡില്‍ പ്രതേയക യൂണിഫോം അണിഞ്ഞ 500 കെ.എം.സി.സി കേഡറ്റുകള്‍ പങ്കെടുത്തു. പോലീസുകാരുടെ അഭ്യാസ പ്രകടനങ്ങള്‍ക്കും കുതുരപ്പടക്കുമൊപ്പം കെ.എം.സി.സി പ്രവര്‍ത്തകരുടെ റൂട്ട് മാര്‍ച്ചും നടന്നു.

 

RSS

CuteKidsWorld & Kerala Flash(divisions of Kvartha)

Badge

Loading…

Latest News

© 2012   Created by Kerala Flash.

Badges  |  Report an Issue  |  Terms of Service