Kerala Flash

മലയാളികളുടെ നാട്ടുകൂട്ടം!

ഒരു മഴക്കാല ദിവസത്തിലാണ്ഞാനവളെ ആദ്യമായികണ്ടതു.അപ്രതീക്ഷിതമായി വന്ന മഴ മൂലം എന്റെ വീടിന്റെ ഉമ്മറത്ത് കയറി നിന്നതായിരുന്നവള്. അവളുടെ ആ വെള്ളാരം കണ്ണുകളും നിഷ്കളങ്കത തോന്നിക്കുന്ന മുഖവും നോക്കി നിന്നപ്പോള് എന്തൊ ഒരു ആകര്ഷണം അവളില് ഞാന് കണ്ടു. ഞാന് അവളെതന്നെ നോക്കി നിന്നു. ഞാന് നോക്കുന്നതു കണ്ടിട്ടാകണം അവളെന്നെയൊന്നു നോക്കി തലതാഴ്ത്തി നിന്നു.മഴ തീര്ന്നതും എന്നെയൊരിക്കല് കൂടിയൊന്നു നോക്കിയിട്ടവള് മെല്ലെ പടിയിറങ്ങിപോയി. എന്തൊ ഒരു ശൂന്യത എനിക്കനുഭവപെട്ടു. പിന്നീടു പലപ്പൊഴും വഴിയില് വച്ചു ഞങ്ങള് തമ്മില് കാണാറുണ്ടായിരുന്നു,ഇടക്കവള് എന്റെ വീട്ടിലും വരും.

എന്തൊ ഒരു ബന്ധം ഞങ്ങള് തമ്മില് വളര്ന്നു കഴിഞ്ഞിരുന്നു.അവളെ മുട്ടിയുരുമ്മിയിരിക്കാന് തന്നെ ഒരു പ്രത്യേക സുഖമായിരുന്നു. എന്താണെന്നറിയില്ല എന്റുമ്മച്ചിക്കു അവള് വീട്ടില് വരുന്നതിഷ്ടമില്ലായിരുന്നു. അവളെ വീട്ടില് കാണുന്ന നേരത്തെല്ലാം ഉമ്മച്ചി അവളോടു ദേഷ്യപെടും.അവളപ്പോള് നിറകണ്ണുകളോടെ എന്നെ നോക്കി ഒന്നും മിണ്ടാതെ പടിയിറങ്ങിപോകും. അതിനെ ചൊല്ലി ഞാനും ഉമ്മച്ചിയുമായി ഇടക്ക് വഴക്കുണ്ടാകാറുണ്ട്.അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മുതല് അവളെ കാണതായി.ഞാനാകെ വിഷമിച്ചു.പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. വിഷമം ഉള്ളിലൊതുക്കി ഞാന് കഴിയുന്ന സമയത്താണു അവിചാരിതമായൊരു ദിവസം അവളെന്റെ വീടിന്റെ പടികയറിവന്നത്. കൂടെ രണ്ടു കുട്ടികളുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അല്പ്പം പരിഭവത്തോടെ ഞാന് അവളുടെയടുത്തേക്കൊടിചെന്നു ചോദിച്ചു.

ഇത്രനാളും നീ എവിടെയായിരുന്നു..? നിന്നെ കാണാതെ ഞാനെത്ര വിഷമിച്ചു,,,

നിനക്കെന്താണു പറ്റിയത്?.

അവള് ചെറിയ നാണത്തോടെ തന്റെ കുട്ടികളെ ഒന്നു നോക്കി,,, എന്നിട്ടെന്നെ നോക്കി മ്യാവു എന്നു പറഞ്ഞു തിരിഞ്ഞു നടന്നു. കൂടെ കുട്ടികളും നടന്നു. എന്റെ മനസ്സിനു വല്ലത്തൊരു സന്തോഷംതോന്നി. ഞാനൊരു മൂളിപാട്ടും പാടി വീട്ടിലേക്കു നടന്നു.

Tags: aval

Views: 44

Reply to This

Replies to This Discussion

ha ha ha..... katha ishtaayi...!

athoru poochappennanennu kathayude avasaanam vare thonnilyilla... valare aakamshayodeyum ozukkodeyum vaayikkan patti.....

"അവള് ചെറിയ നാണത്തോടെ തന്റെ കുട്ടികളെ ഒന്നു നോക്കി,,, എന്നിട്ടെന്നെ നോക്കി മ്യാവു എന്നു പറഞ്ഞു തിരിഞ്ഞു നടന്നു. കൂടെ കുട്ടികളും നടന്നു"

e ottoru variyode kathayaake maari....! he he he

suhruthe,,,ithu njanezhuthiya kathayanu,,,, copiyadi nallathalla,,,,  plz check   http://www.mozhimuthukal.co.cc/2011_02_01_archive.html

RSS

CuteKidsWorld & Kerala Flash(divisions of Kvartha)

Badge

Loading…

Latest News

© 2012   Created by Kerala Flash.

Badges  |  Report an Issue  |  Terms of Service