മലയാളികളുടെ നാട്ടുകൂട്ടം!
ചിറകൊടിഞ്ഞ ചിത്രശലഭം.....
കോളേജ് കലോത്സവ നാടകത്തില് ഞങ്ങളുടെ കൂടെ അഭിനയിച്ചു ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഞങ്ങളുടെ സഹപാടി ഇന്ദിര. അവള് എന്തേ ഇങ്ങനെ? പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
രാവിലെ കാമ്പസില്‍ എത്തിയപ്പോള്‍ ആകെ ഒരു മൂകത. രാവിലെ എല്ലാവരും ഉത്സാഹത്തോടെ ചുറ്റി പറ്റി നടന്നു കൊണ്ടിരിക്കും. ഇന്നെന്തേ എല്ലാവരും അവിടവിടായി കൂടി ഇരിക്കുന്നതല്ലാതെ, ഇന്നലത്തെ പോലെ പാട്ടും കളിയും, പാരവെപ്പും, കളി...യാകലും ഒന്നും ഇല്ല.
കിഴക്കന്‍ മലയോരത്ത് നിന്നും അതി രാവിലെ ചൂട്ടയും കത്തിച്ചു വന്നിരുന്ന മാധവന്‍ തലയ്ക്കു കയ്യും വെച്ച് ഇരിക്കുന്നു.
ഞാന്‍ പതിവ് പോലെ തുടങ്ങി എന്താടാ മാധവാ, 'കുരങ്ങന്‍ ചത്ത ആട്ടകാരനെ' പോലെ നീ. അവന്റെ ഫീസ് പോയാല്‍ ഞങ്ങള്‍ സ്ഥിരമായി അവനിക്കു കൊടുക്കാറുള്ള കമ്മന്റാണിത്.
മച്ചൂ, നീ അറിഞ്ഞില്ലേ, നമ്മുടെ ഇന്ദിരാ.....
മലയോരത്ത് തന്നെ ഇന്ദിരയുടെയും വീട്. അതി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ക്ലാസ് തുടങ്ങുന്നതിനു മുമ്പ് തന്നെ എത്തും. മൈലുകള്‍ താണ്ടിയുള്ള നടത്തവും, മണിക്കൂറുകള് ബസ്സിലിരുന്നുള്ള യാത്രയും. അമ്പലത്തിലെ പ്രസാദമായി ചന്ദന കുറി തൊട്ടു രാവിലെ മുതല്‍ തന്നെഅവള് വളരെ പ്രസന്നവതിയായിരിക്കും. യാത്ര ക്ഷീണം അവളുടെ മുഖത്ത് കണ്ടിരുന്നെ ഇല്ല.
അവളുടെ ആകാര ഭംഗിയും, ആന നടത്തവും കണ്ടാല്‍ ആരായാലും ഒന്ന് നോകിപ്പോവും. അത്രക്കും വശ്യത അവളുടെ മുഖത്തും, ശരീരത്തിലും ഉണ്ട്. എല്ലാവരോടും വളരെ സൌഹാര്ധമായി തന്നെ അവളുടെ പെരുമാറ്റം.
കലോല്സ്തവത്തില്‍ അന്നത്തെ ചര്‍ച്ചാ വിഷയമായിരുന്ന 'എന്ട്രന്‍സ്' എന്നാ കാലിക പ്രസക്തമായ നാടകമാണ് ഞങ്ങളുടേത്. രക്ഷിതാക്കള് എന്ട്രന്‍സ് പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുന്ന ബാബു എന്നാ വിദ്ധ്യാര്‍ത്തി ആത്മഹത്യ ചെയ്യുന്നതോടെ അവസാനിക്കുന്ന കഥ.
ബാബുവിന്റെ അമ്മയായി ഇന്ദിരയും, പിന്നെ പല ചെറു വേഷങ്ങളിലായി ഞങ്ങള് സുഹ്ര്തുക്കളും. നാടകം ഞങ്ങളുടെ അഭിനയ മികവു കൊണ്ട് എട്ടു നിലയില്‍ പൊട്ടിയെങ്കിലും മികച്ച നടിയായി ഇന്ദിരയെ തിരഞ്ഞെടുത്തു. എന്റെ 'ബാബു മോനെ' എന്നുള്ള അവളുടെ നീട്ടി വിളി അന്ന് കാമ്പസില്‍ കുറെ കാലം മുഴങ്ങി കേട്ട് കൊണ്ടേയിരുന്നു.... . ഞാന്‍ ആ വിളി, ഇന്നും അവളുടെ ശബ്ധത്തില്‍ തന്നെ കേള്‍കുന്നു. ആ ശബ്ധതിനുമില്ലേ ഒരു വശ്യത. ആത്മഹത്യ ചെയ്ത ബാബു എന്നാ കഥാപാത്രത്തെ പിന്നീട് ആ വഴിക്ക് കണ്ടിട്ടില്ല. ശേഷമുള്ള സംസാരത്തില്‍ അവള് പറയുമായിരുന്നു. നിങ്ങളുടെ കൂടെ അഭിനയിച്ചു ഞാന്‍ രക്ഷപ്പെട്ടെങ്കിലും നല്ലൊരു നാടകം കളഞ്ഞു. നമുകെല്ലവര്കും കൂടി ബാബുവിനെ പോലെ ആത്മഹത്യ ചെയ്തു കൂടെ. എന്നിട്ടവളുടെ പൊട്ടി ചിരിയും....... കൂടെ ഞങ്ങളും ചിരിക്കും, പരിഹസിച്ചത് ഞങ്ങളെ ആണെങ്കിലും കൂടെ ചിരിക്കും..... ആ വാകുകളില് ഒരു ദ്വയാര്‍ത്ഥം ഞങ്ങള് കണ്ടിരുന്നില്ല.
രാവിലെ മാധവന്‍ ആണ് എന്നോട് പറഞ്ഞത് ഇന്ദിരാ നമ്മളെ വിട്ടു പിരിഞ്ഞെന്നു. ആത്മഹത്യ ചെയ്യാന്‍ എന്തായിരിക്കും കാരണം. ആര്‍കും അറിയുന്നില്ല. വളരെ അടുത്ത സുഹ്ര്തുക്കളും കൈ മലര്‍ത്തി..... ഒരു പൂങ്കാവനം മൊത്തം പറന്നു ഉല്ലസിച്ചിരുന്ന ചിത്രശലഭം, ആരും ഒറ്റ നോട്ടത്തില്‍ തന്നെ ശലഭത്തിന്റെ സൌന്ദര്യത്തില്‍ മയങ്ങി പോകുക തന്നെ ചെയ്യും. അവളുടെ പ്രണയവും ചങ്ങാത്തവും കൊതിക്കാത്തവര്‍ ആരുമുണ്ടായിരുന്നില്ല. അവള് ആരെയും പിണക്കില്ലയിരുന്നു, എല്ലാവരുമായി ചങ്ങാത്തം. അതില്‍ കൂടുതല്‍ ആരുമായി അടുക്കുന്നത് ഒരിക്കലും കണ്ടിരുന്നില്ല. അങ്ങനെ തന്നെ ആവില്ലേ.? പിന്നെ എന്തായിരിക്കും അവളെ അലട്ടിയിരുന്നത്......... എന്തിനാവും അവള് ഈ കടുംകൈ ചെയ്തത്........ ഉത്തരം കിട്ടാത്ത ഈ ചോദ്യവുമായി ഞാന്‍ കുറെ അലഞ്ഞിരുന്നു..... പുതിയ പുതിയ ശലഭങ്ങളും, സൌഹാര്ധങ്ങളും വന്നു കൊണ്ടേയിരുന്നു........
Abdulla Kb posted a blog post
vijayarajan posted a blog post
Mehaboob.M posted a blog post
Mehaboob.M commented on ഹരിപ്പാട് ഗീതാകുമാരി's blog post ഗദ്ദര്‍© 2013 Created by Kerala Flash.
You need to be a member of Kerala Flash to add comments!
Join Kerala Flash