Kerala Flash

മലയാളികളുടെ നാട്ടുകൂട്ടം!

ഒരു പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍ (പ്രവാസം)

പ്രവാസം. കുറച്ചുകൂടെ വെക്തമായി പറഞ്ഞാല്‍ പറിച്ചുനട്ട ജീവിതങ്ങള്‍...,അതായിരിക്കും കുറേകൂടി  ചേരുന്ന വാക്ക്‌.....,ഞാന്‍ ഈ പ്രവാസത്തെ നോക്കി കാണുന്നത് അങ്ങിനെയാണ്. സൊന്തം പറമ്പില്‍ മുളപ്പിച്ചെടുത്ത ഒരു തെങ്ങിന്‍ തൈ, അതിനു പട്ടയും ഓലയും ആയിതുടങ്ങുമ്പോള്‍ വെള്ളവും വെളിച്ചവും കിട്ടാതെ വളക്കൂറില്ലാത്ത മണ്ണില്‍ മുരടിച്ചു നില്‍ക്കുന്ന ആ തെങ്ങിന്‍തൈ തൊട്ടടുത്ത അന്യന്‍റെ പറമ്പില്‍ പറിച്ചു നടുന്നു. അത് അവിടെ നിന്ന് വളര്‍ന്ന് വലുതായി ഫലം തരാന്‍ തുടങ്ങുമ്പോള്‍ വേരുറപ്പിച്ച മണ്ണ് അന്യന്‍റെത് ആണെന്നറിഞ്ഞു കൊണ്ട് തന്നെ തെങ്ങിന്‍റെ അവകാശി അതിലെ തേങ്ങയും വിഭവങ്ങളും അനുഭവിക്കുന്നു.പറമ്പിന്‍റെ അവകാശിക്ക് നല്‍കുന്ന പാട്ടത്തുകയല്ലാതെ മറ്റു നിലനില്‍പ്പിന്നാവശ്യമായ യാതൊരു അടിസ്ഥാനവുമില്ലാതെ ഏതു നിമിഷവും പിഴുത് എറിയപ്പെടാവുന്നരീതിയില്‍ അന്യന്‍റെ പറമ്പില്‍ നില്‍ക്കുന്ന തെങ്ങ് ഒരു പ്രവാസിയുടെ ഉത്തമ ഉദാഹരണമാണ്. ഈ തെങ്ങില്‍ നിന്ന് ലഭിക്കുന്ന  ഫലമാണ്‌ പ്രവാസി അവന്‍റെ കുടുമ്പത്തിനു ഉണ്ടാക്കികൊടുക്കുന്ന സമ്പാദ്യം.വേരുറപ്പിച്ച മണ്ണില്‍ നിന്നും പിഴുതെറിയപ്പെടുമ്പോള്‍ വാര്‍ദ്ധക്യവും രോഗവുമായ ശരീരത്തോടൊപ്പം തളര്‍ന്ന മനസ്സുമായി ജന്മം നല്‍കിയ നാട്ടിനും കുടുംബത്തിനും ഒരു ഭാരമായി തീരുന്നു അവന്‍., അതായിരിക്കും പ്രവാസത്തിന്‍റെ ബാക്കി പത്രം.

നീണ്ട 23 വര്‍ഷത്തെ പ്രവാസജീവിതാനുഭവങ്ങളും ചില സത്യങ്ങളും ഈ കുറിപ്പിലൂടെ പങ്ക് വെക്കുകയാണ്. കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്പികമാണ്എന്ന് മനസ്സിലാക്കുക.കഥകള്‍ക്ക് യാദാര്‍ത്യവുമായി സാമ്യമുണ്ടെന്ന് ആര്‍കെങ്കിലും തോന്നുകയാണെങ്കില്‍ അത് സാന്തര്‍ബികം മാത്രം.കാരണം ചില ജീവിതങ്ങള്‍ പച്ചയായി ഇവിടെ വരച്ചു കാട്ടുകയാണ്. ഒരു മനുഷ്യായുസ്സ് മുഴുവനും പ്രവാസികളായി ജീവിതം ഹോമിച്ച എല്ലാ പ്രവാസികള്‍ക്കും വേണ്ടി ഇത് സമര്‍പ്പിക്കുന്നു.

Views: 121

Comment

You need to be a member of Kerala Flash to add comments!

Join Kerala Flash

CuteKidsWorld & Kerala Flash(divisions of Kvartha)

Badge

Loading…

Latest News

© 2012   Created by Kerala Flash.

Badges  |  Report an Issue  |  Terms of Service